തൃശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ തീകൊളുത്തിയ സ്ത്രീ മരിച്ചു. പുന്നയൂർക്കുളം ചമ്മണൂർ സ്വദേശി ശ്രീമതിയാണ്(75) മരിച്ചത്.
Read Also : തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട : 158 കോടിയുടെ ഹെറോയിൻ പിടികൂടി, രണ്ടുപേർ പിടിയിൽ
ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യപിക്കാൻ പണം നൽകാത്തതിൽ പ്രകോപിതനായിട്ടാണ് മകൻ മനോജ് അമ്മയെ വീട്ടിനുള്ളിൽ വെച്ച് തീകൊളുത്തി പൊള്ളലേൽപ്പിച്ചത്. എറണാകുളത്തെ സ്വകാര്യ ആശൂപത്രിയിൽ ചികിത്സയിലിരിക്കെയാണ് ശ്രീമതി മരിച്ചത്.
Read Also : ഭാരത് ജോഡോ യാത്രയ്ക്ക് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post Your Comments