KozhikodeKeralaNattuvarthaLatest NewsNews

രാജ്യത്തെ നിയമം നിയമത്തിന്റെ വഴിക്ക്: എൻഐഎ റെയ്ഡിൽ രാഷ്ട്രീയമില്ലെന്ന് എം.ടി. രമേശ്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ നടക്കുന്ന എൻഐഎ റെയ്ഡിൽ രാഷ്ട്രീയമില്ലെന്നും എൻഐഎ നടത്തുന്നത് നിയമപരമായ കാര്യങ്ങളാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്.

രാജ്യത്തെ നിയമം നിയമത്തിന്റെ വഴിക്കാണ് നീങ്ങുന്നതെന്നും അതിനാലാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും റെയ്ഡ് നടത്തിയതെന്നും എം.ടി.രമേശ് പറഞ്ഞു.

അയല്‍വാസിയായ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു : പ്രതി പിടിയിൽ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ ആലുവയിൽ പ്രചാരണ ബോർഡിൽ സവർക്കരുടെ ചിത്രം വയ്ക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത കോൺഗ്രസുകാർ, സവർക്കറുടെ സ്മരണയ്ക്കായി ഇന്ദിരാഗാന്ധി സ്റ്റാംപ് ഇറക്കിയിട്ടുണ്ടെന്ന കാര്യം മറക്കരുതെന്നും മഹാത്മാഗാന്ധിയും നെഹ്റുവും സവർക്കരെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞിട്ടുണ്ടെന്നും എം.ടി. രമേശ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button