തൃശൂർ: പണം കൊണ്ടും വർഗീയ ഫാഷിസം കൊണ്ടും തൃശൂരിലെ ജനങ്ങളെ കയ്യിലെടുക്കാമെന്നു ആരും ധരിക്കേണ്ടെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ. നരേന്ദ്ര മോദിയല്ല, അമിത് ഷായല്ല, അദാനി–അംബാനിയുടെ പണച്ചാക്ക് വന്നാൽ പോലും തൃശൂർ ബിജെപിക്ക് എടുക്കാൻ കഴിയില്ലെന്ന് പ്രതാപൻ പറഞ്ഞു.
ടിഎൻ പ്രതാപന്റെ വാക്കുകൾ ഇങ്ങനെ;
‘തൃശൂരിൽ കോൺഗ്രസിനെ വ്യക്തിപരമായും രാഷ്ട്രീയമായും നിരന്തരം എതിർക്കുന്നതു ബിജെപിയാണ്. ദേശീയതലത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രുവും ബിജെപിയാണ്. ദേശീയതലത്തിൽ ബിജെപിയുമായാണ് കോൺഗ്രസ് പ്രധാനമായും മത്സരിക്കുന്നത്. ദേശീയതലത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് യാതൊരു സാധ്യതയുമില്ല. കേരളത്തിലായാലും ഇന്ത്യയിലായാലും എങ്ങനെയൊക്കെ ബിജെപിയെ തോൽപ്പിക്കാൻ പറ്റും എന്നതാണ് ഞങ്ങളുടെ പ്രധാന അജൻഡ.
മജീഷ്യൻ ഗോപിനാഥ് മുതുകാടിനെതിരായ പരാതി: കേസെടുത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
രാഷ്ട്രീയമായി ഞങ്ങളുടെ മത്സരം ബിജെപിയുമായാണ്. ബിജെപിയെയാണ് ദേശീയതലത്തിൽ നേരിടുന്നത്. അതുകൊണ്ടാണു ബിജെപിയും ഞങ്ങളും തമ്മിലാണ് ഇന്ത്യയിലെ മത്സരമെന്ന് ആവർത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും തൃശൂരിലേക്കു വരണമെന്നാണ് ആഗ്രഹം. ബിജെപിയുടെ മുഴുവൻ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതൃത്വവും വരണം. അവരുടെ കയ്യിലുള്ള അദാനി, അംബാനി കോർപറേറ്റ് മുതലാളിമാരുടെ മുഴുവൻ പണങ്ങളും തൃശൂരിലേക്കു വരണം. മോദിയല്ല, അമിത് ഷായല്ല, അദാനി–അംബാനിയുടെ പണച്ചാക്കു വന്നാൽ പോലും തൃശൂർ ബിജെപിക്ക് എടുക്കാൻ കഴിയില്ലെന്ന് കാലം തെളിയിക്കും.
രണ്ടുതവണ ഞങ്ങൾ തെളിയിച്ചിട്ടുണ്ട്. തൃശൂർ ഒരു മതേതര മണ്ഡലമാണ്. ഇവിടുത്തെ ആളുകൾ മതേതരവാദികളാണ്. ഇവിടെ ഗുജറാത്ത് മോഡൽ രാഷ്ട്രീയം പ്രയോഗിക്കാനാണ് മോദി–അമിത് ഷാ വരുന്നതെങ്കിൽ ഞങ്ങളതിനെ മതേതര പ്ലാറ്റ്ഫോമിൽനിന്നുകൊണ്ട് നേരിടും, എതിർക്കും, പരാജയപ്പെടുത്തും. പണം കൊണ്ടും വർഗീയ ഫാഷിസം കൊണ്ടും തൃശൂരിലെ ജനങ്ങളെ കയ്യിലെടുക്കാമെന്നു ആരും ധരിക്കേണ്ട.’
Post Your Comments