ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തയാറെടുക്കുന്ന ശശി തരൂര്‍ എംപിക്ക് പിന്തുണ കുറയുന്നു. നെഹ്രു കുടുംബത്തിന്റെ സ്ഥാനാര്‍ഥിക്കൊപ്പം നില്‍ക്കുമെന്ന പൊതുവികാരമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്ക്കിടിയിലുള്ളത്. രാഹുല്‍ പ്രസിഡന്റാകണമെന്നത് കേരളത്തിന്റെ പൊതുവികാരമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Read Also: കോൺഗ്രസ്, ബി.ജെ.പി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുത്: എം.വി ഗോവിന്ദന്
ആര് മത്സരിച്ചാലും നെഹ്റു കുടുംബത്തിന്റെ പിന്തുണയുള്ളയാള്‍ അധ്യക്ഷനാകുമെന്ന് കെ.മുരളീധരന് പറഞ്ഞു. തിരുത്തല്‍വാദി സംഘമായ ജി ഇരുപത്തിമൂന്നിനുള്ളിലും ഭിന്നത തുടരുന്നു. ഗാന്ധി കുടുംബമോ അനുയായികളോ മത്സരിച്ചാല്‍ എതിരാളിയായി മത്സരിക്കുമെന്നറിയിച്ച് മനീഷ് തിവാരിയും രംഗത്തുണ്ട്. തരൂരും മനിഷ് തിവാരിയും തമ്മില്‍ ധാരണയാകാത്തതും വെല്ലുവിളിയാണ്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുല്‍ വരണമെന്ന് കെപിസിസി പ്രമേയം പാസാക്കും. ജോഡോ യാത്ര കേരളം വിട്ടശേഷം കെപിസിസി യോഗം ചേരും.
Post Your Comments