KeralaLatest NewsNews

വയനാട്ടില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങിയതിന് പിന്നാലെ ലക്കിടിയില്‍ സംഘര്‍ഷം

കല്‍പ്പറ്റ: വയനാട്ടില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങിയതിന് പിന്നാലെ ലക്കിടിയില്‍ സംഘര്‍ഷം. ലക്കിടിയില്‍ വാഹനങ്ങള്‍ തടയാനുള്ള കോണ്‍ഗ്രസ് – യുഡിഎഫ് പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Read Also: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ : ട്രംപ് ഭരണകൂടം നൽകിയത് ഊഷ്മള സ്വീകരണം

ലക്കിടിയില്‍ വയനാട് ജില്ലാ അതിര്‍ത്തിയിലാണ് വാഹനങ്ങള്‍ തടഞ്ഞത്. പൊലീസ് അകാരണമായി പ്രകോപനമുണ്ടാക്കിയെന്ന് പ്രവര്‍ത്തരിലൊരാള്‍ പ്രതികരിച്ചു. വയനാടന്‍ ജനതയ്ക്ക് വേണ്ടി മറ്റെങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചോദിച്ചു. ഹര്‍ത്താല്‍ അനുകൂലികളെ എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കിയ ശേഷം സ്ഥലത്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹര്‍ത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാര്‍ച്ചും ഇന്ന് നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ സര്‍വീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ തീരുമാനം. പാല്‍, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ക്കായുള്ള യാത്രകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി. അതേസമയം രാവിലെ ബത്തേരി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് തുടങ്ങിയിട്ടുണ്ട്. യുഡിഎഫ് ഹര്‍ത്താലിനെ വിമര്‍ശിച്ച എല്‍ഡിഎഫ് നേതാക്കള്‍ വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും മുന്‍ എംപി രാഹുല്‍ ഗാന്ധിക്കും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിമര്‍ശിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button