ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ പ്രീണന രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യസഭയിലും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സബ്കാ സാത്ത്, സബ്കാ വികാസ് ‘ (എല്ലാവര്‍ക്കും പിന്തുണ, എല്ലാവര്‍ക്കും വികസനം) കോണ്‍ഗ്രസില്‍ നിന്നും പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് രാജ്യസഭയില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ വികസന മാതൃക ‘രാജ്യം ആദ്യം’ എന്നതാണ്. കോണ്‍ഗ്രസിന് അത് ‘കുടുംബം ആദ്യം’ ആണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
‘കോണ്‍ഗ്രസില്‍ നിന്ന് ‘സബ്കാ സാത്ത്, സബ്കാ വികാസ്’ പ്രതീക്ഷിക്കുന്നത് വലിയ തെറ്റായിരിക്കും. അത് അവരുടെ ചിന്തയ്ക്ക് അപ്പുറമാണ്, മാത്രമല്ല അവരുടെ രൂപരേഖയ്ക്ക് അനുയോജ്യവുമല്ല, കാരണം മുഴുവന്‍ പാര്‍ട്ടിയും ഒരു കുടുംബത്തിന് മാത്രമായി സമര്‍പ്പിച്ചിരിക്കുന്നു.’ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments