ThrissurKeralaNattuvarthaLatest NewsNews

കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർക്ക് നേരെ തെരുവുനായ ആക്രമണം

കൊടുങ്ങല്ലൂർ - തൃശൂർ മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ സരിതയാണ് ആക്രമണത്തിനിരയായത്

കൊടുങ്ങല്ലൂർ: കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടറെ തെരുവുനായ ആക്രമിച്ചു. കൊടുങ്ങല്ലൂർ – തൃശൂർ മെഡിക്കൽ കോളജ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ സരിതയാണ് ആക്രമണത്തിനിരയായത്.

കൊടുങ്ങല്ലൂർ സബ് ഡിപ്പോയിലെ കണ്ടക്ടറാണ് സരിത. ആദ്യ ട്രിപ്പ് കഴിഞ്ഞ് ഡിപ്പോയിൽ എത്തിയപ്പോഴാണ് തെരുവുനായ ആക്രമിച്ചത്. കാലിൽ ചെറിയ മുറിവ് പറ്റിയ കണ്ടക്ടർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തു.

Read Also : ഉൽപ്പാദനം കുറഞ്ഞു, കുത്തനെ ഉയർന്ന് സുഗന്ധവ്യഞ്ജനങ്ങളുടെ വില

അതേസമയം, സംസ്ഥാനത്ത് പേവിഷ ബാധയും തെരുവുനായ്ക്കളുടെ ആക്രമണവും കുറച്ചു നാളുകളായി വർദ്ധിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 21 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവരിൽ 15 പേരും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിനും (ഐ.ഡി.ആർ.വി), ഇമ്മ്യുണോ ഗ്ലോബുലിനും (ഇ.ആർ.ഐ.ജി) എടുക്കാത്തവരാണ്. ഒരാൾ ഭാഗികമായും 5 പേർ നിഷ്‌കർഷിച്ച രീതിയിലും വാക്‌സിൻ എടുത്തിട്ടുള്ളവരാണ്. 21 മരണങ്ങളുടെയും കാരണങ്ങൾ കണ്ടെത്താനുള്ള ഫീൽഡ് ലെവൽ അന്വേഷണം പൂർത്തിയായി. എല്ലാ മരണങ്ങളും വിശദമായി അന്വേഷിക്കുവാൻ വിദഗ്ധ സമിതിയെ നിയമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button