കൊല്ലം: കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
കൊല്ലം – തിരുമംഗലം ദേശീയ പാതയില്‍ ചെങ്കോട്ടയ്ക്ക് സമീപം ആര്യങ്കാവിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കാര്‍ യാത്രക്കാരെ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also : ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : വിമുക്ത ഭടനടക്കം മൂന്നുപേര്‍ മരിച്ചു
അതേസമയം, ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കൾ ദേഹത്ത് ലോറി കയറി മരിച്ചു. താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്‍റെ മകൻ പൗലോസ് (19), താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിന്‍റെ മകൻ യദുകൃഷ്ണ (18) എന്നിവരാണ് മരിച്ചത്.
കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ബസ് ഇടിച്ചതിനെ തുടർന്ന്, റോഡിൽ തെറിച്ചുവീണ യുവാക്കൾ തൽക്ഷണം മരിച്ചു. താമരശ്ശേരിയിലേക്ക് വരുകയായിരുന്ന ആഞ്ജനേയ ബസാണ് ബൈക്കിൽ ഇടിച്ചത്.
റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് യുവാക്കളുടെ ദേഹത്ത് കയറിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യദുകൃഷ്ണന്റെ മാതാവ് സവിത. സഹോദരി : ഗീതു കൃഷ്ണ. പൗലോസിന്റെ മാതാവ് മേരി. സഹോദരങ്ങൾ : ശ്യാം, അൽഫോൺസ, കാതറിൻ, തെരേസ, മരിയ.
Post Your Comments