തളിപ്പറമ്പ്: സംസ്ഥാനപാതയിൽ താലൂക്ക് ആശുപത്രിക്ക് സമീപം ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന്റെ കാൽപ്പാദം അറ്റു. കുഞ്ഞിമംഗലം കണ്ടംകുളങ്ങര സ്വദേശിയും പയ്യന്നൂർ പെരുമ്പ മുതിയലത്ത് താമസക്കാരനുമായ കെ.കെ. ജാഫറി(42)നാണ് ഗുരുതരമായി പരിക്കേറ്റത്.
Read Also : മെനുവിൽ നിന്നും മട്ടൺ ബോൺ മജ്ജ ഒഴിവാക്കി വധുവിന്റെ കുടുംബം; വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരനും വീട്ടുകാരും
കഴിഞ്ഞ ദിവസം രാത്രി തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ കരിമ്പം ടി.എന്‍.എച്ച്. ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം നടന്നത്. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.
സാമൂഹ്യപ്രവർത്തകരായ നജ്മുദീൻ പിലാത്തറ, ഫായിസ് കുപ്പം എന്നിവരുടെ നേതൃത്വത്തിൽ അറ്റുപോയ കാൽപാദം ഐസിൽ പൊതിഞ്ഞെടുത്ത് ജാഫറിനെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും പ്ലാസ്റ്റിക്ക് സർജറിക്ക് ഡോക്ടർ ഇല്ലാത്തതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെക്ക് മാറ്റുകയായിരുന്നു.
Post Your Comments