കോഴിക്കോട്: ലോറിയും ട്രാവലറും ഇന്നോവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ട്രാവലറിലും ഇന്നോവയിലും ഉണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
Read Also : വിവാഹത്തില്‍ നിന്ന് പിന്മാറിയ ശേഷം ഷഹ്നയെ റുവൈസ് പരസ്യമായി അപമാനിച്ചതായി കേട്ടിരുന്നു: അഡ്വ.സുധീര്‍
രാമനാട്ടുകര ബൈപ്പാസില്‍ പാലാഴി ജംഗ്ഷന് സമീപം രാവിലെ ആറിനാണ് അപകടം. ലോറിയും എതിരെ വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ പുറകേ വന്ന ഇന്നോവയും ട്രാവലറിലേക്ക് ഇടിച്ച് കയറി.
പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments