മൂന്നാര്‍: ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ഗൂഡല്ലൂർ സ്വദേശിയും വിമുക്ത ഭടനുമായ ധർമ്മരാജ്, സുഹൃത്ത് ലിയോ, നാമക്കൽ സ്വദേശി രാജേഷ് കുമാർ എന്നിവരാണ് മരിച്ചത്. ധർമ്മരാജും സുഹൃത്ത് ലിയോയും ഗൂഡല്ലൂരിൽ നിന്നും കമ്പം ഭാഗത്തേക്ക് പോകവേയാണ് അപകടം സംഭവിച്ചത്.
തമിഴ്നാട്ടിൽ കമ്പത്തിനു സമീപം ആണ് അപകടം നടന്നത്. ധര്‍മ്മരാജും സുഹൃത്തും സഞ്ചരിച്ച ബൈക്ക് എതിർ ദിശയിലെത്തിയ നാമക്കൽ സ്വദേശി തങ്കവേലും മകൻ രാജേഷും സഞ്ചരിച്ച ബൈക്കുമായാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ തങ്കവേലിനെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Also : മന്ത്രി മുഹമ്മദ് റിയാസും വിദേശ പര്യടനത്തിന്, ഫ്രഞ്ച് മോഡല്‍ പകര്‍ത്താന്‍ മന്ത്രി പാരീസിലേയ്ക്ക്
അതേസമയം, സമാനമായി ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ തെറിച്ചുവീണ രണ്ടു യുവാക്കൾ ദേഹത്ത് ലോറി കയറി മരിച്ചു. താമരശ്ശേരി കുടുക്കിലുമ്മാരം കാരക്കുന്നുമ്മലിൽ വാടകയ്ക്ക് താമസിക്കുന്ന രഘുവിന്‍റെ മകൻ പൗലോസ് (19), താമരശ്ശേരി കാരാടി ആലിക്കുന്നുമ്മൽ ബിജുവിന്‍റെ മകൻ യദുകൃഷ്ണ (18) എന്നിവരാണ് മരിച്ചത്.
കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചാലക്കരയിൽ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു അപകടം. ബസ് ഇടിച്ചതിനെ തുടർന്ന്, റോഡിൽ തെറിച്ചുവീണ യുവാക്കൾ തൽക്ഷണം മരിച്ചു. താമരശ്ശേരിയിലേക്ക് വരുകയായിരുന്ന ആഞ്ജനേയ ബസാണ് ബൈക്കിൽ ഇടിച്ചത്.
റോഡ് കരാറുകാരായ ശ്രീ ധന്യയുടെ ലോറിയാണ് യുവാക്കളുടെ ദേഹത്ത് കയറിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യദുകൃഷ്ണന്റെ മാതാവ് സവിത. സഹോദരി : ഗീതു കൃഷ്ണ. പൗലോസിന്റെ മാതാവ് മേരി. സഹോദരങ്ങൾ : ശ്യാം, അൽഫോൺസ, കാതറിൻ, തെരേസ, മരിയ.
Post Your Comments