Latest NewsIndiaNews

മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

മദ്രസയിലെ പ്രാര്‍ത്ഥനാ ഹാളിന് സമീപത്തെ മുറിയിലേക്ക് കളിക്കാമെന്ന് പറഞ്ഞാണ് കുട്ടിയെ കൊണ്ടുവന്നത്, ക്രൂരമായ മര്‍ദ്ദനത്തിലാണ് കുട്ടി കൊല്ലപ്പെട്ടത്

 

ഛണ്ഡീഗഡ്: മദ്രസയ്ക്കുള്ളില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ഹരിയാനയിലാണ് സംഭവം. കുട്ടിയുടെ ഉറ്റ സുഹൃത്തായ 13 കാരനാണ് കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പിനാംഗവ സ്വദേശിയായ സമീറിനെയാണ് മദ്രസയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്.

Read Also: ഇൻസ്റ്റഗ്രാം വഴി പരിചയം, പെൺകുട്ടിയെ ചെന്നൈയിലെ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു: അറസ്റ്റ്

മദ്രസ പഠനം ഉപേക്ഷിക്കുന്നതിന് വേണ്ടിയാണ് 13 കാരന്‍ സമീറിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. മദ്രസയില്‍ പഠിക്കാന്‍ കുട്ടി ആദ്യം മുതലേ വലിയ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. എന്നാല്‍, വീട്ടുകാര്‍ നിര്‍ബന്ധിച്ച് മദ്രസയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. മദ്രസയില്‍ സമീര്‍ മാത്രമാണ് 13കാരന് കൂട്ടുകാരനായി ഉണ്ടായിരുന്നത്. സമീറിനൊപ്പമാണ് കുട്ടി കളിയ്ക്കുകയും ആഹാരം കഴിക്കുകയും ചെയ്തിരുന്നതെന്ന് മദ്രസ അധികൃതരും പറയുന്നു. സമീറുള്ളതിനാല്‍ മദ്രസ പഠനം ഉപേക്ഷിച്ച് പോകുക 13കാരന് പ്രയാസമായിരുന്നു. ഇതേ തുടര്‍ന്നാണ് കൊലപ്പെടുത്തിയത്.

പ്രാര്‍ത്ഥനാ ഹാളിന് സമീപത്തെ മുറിയിലേക്ക് കളിക്കാമെന്ന് പറഞ്ഞാണ് സമീറിനെ 13കാരന്‍ കൊണ്ടുവന്നത്. അവിടെ വെച്ച് കുട്ടിയെ 13കാരന്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് തല പിടിച്ച് ഭിത്തിയില്‍ ഇടിച്ചു. തല തകര്‍ന്നാണ് കുട്ടി കൊല്ലപ്പെട്ടിരിക്കുന്നത്. മരിച്ചെന്ന് ഉറപ്പായതോടെ സമീറിനെ മുറിയ്ക്കുള്ളില്‍തന്നെ കുഴിച്ചിടുകയായിരുന്നു.

കഴിഞ്ഞ ആഴ്ചയായിരുന്നു സമീറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. തുടര്‍ച്ചയായി ക്ലാസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് മദ്രസ അദ്ധ്യാപകര്‍ നടത്തിയ തിരച്ചിലില്‍ ആയിരുന്നു അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button