CinemaMollywoodLatest NewsKeralaNewsEntertainmentMovie Gossips

ബേസിലും ദർശനയും പ്രധാന വേഷങ്ങളിൽ എത്തുന്ന : ‘ജയ ജയ ജയ ജയ ഹേ ‘ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ജാനേമൻ എന്ന വമ്പൻ ഹിറ്റിനു ശേഷം ചിയേഴ്‌സ് എന്റർടൈൻമെന്റസ് അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നു. ചിയേഴ്‌സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ വിപിൻ ദാസാണ്. നാഷിദ് മുഹമ്മദ്‌ ഫാമിയും സംവിധായകൻ വിപിൻ ദാസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നിരവധി സെലിബ്രിറ്റികൾ സോഷ്യൽ മീഡിയ ഹാൻഡിലിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റീലീസ് ചെയ്തിരുന്നു.

ഇനി ചരക്കുനീക്കം കൂടുതൽ സുഗമമാകും: ഇത്തിഹാദ് റെയിലിനെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു

കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ നൽകുന്ന സൂചന. ദീപാവലി റീലീസായി ‘ഒക്ടോബർ 21’ ചിത്രം തീയേറ്ററുകളിലെത്തും. ഐക്കൺ സിനിമാസ് ‘ ജയ ജയ ജയ ജയ ഹേ’ യുടെ വിതരണക്കാർ.

ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി- ബബ്ലു അജു, എഡിറ്റിങ്- ജോൺ കുട്ടി, അങ്കിത് മേനോൻ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. ഗാന രചന – വിനായക് ശശികുമാർ, ശബരീഷ് വർമ്മ. സംഘട്ടനം- ഫെലിക്സ് ഫുകുയോഷി റുവേ, കല- ബാബു പിള്ള, ചമയം – സുധി സുരേന്ദ്രൻ, വസ്ത്രലങ്കാരം – അശ്വതി ജയകുമാർ, നിർമ്മാണ നിർവ്വഹണം- പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം – അനീവ് സുരേന്ദ്രൻ, ധനകാര്യം- അഗ്നിവേഷ്, പ്രൊഡക്ഷൻ കോർഡിനേറ്റർ- ഐബിൻ തോമസ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടൻ, വാർത്താ പ്രചരണം- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button