Latest NewsUAENewsInternationalGulf

ഇനി ചരക്കുനീക്കം കൂടുതൽ സുഗമമാകും: ഇത്തിഹാദ് റെയിലിനെ ഫ്രൈറ്റ് ടെർമിനലുമായി ബന്ധിപ്പിച്ചു

അബുദാബി: അബുദാബിയുടെ വ്യവസായ നഗരമായ ഐകാഡ് സിറ്റിയിലെ ഫ്രൈറ്റ് ടെർമിനലുമായി ഇത്തിഹാദ് റെയിലിനെ ബന്ധിപ്പിച്ചു. പുതിയ പാതയുടെ നിർമാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടം നടത്തിയ ശേഷമായിരുന്നു അധികൃതർ ഇതചുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇത്തിഹാദ് റെയിലിന്റെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായാണ് ചരക്കു ടെർമിനലുമായി ബന്ധിപ്പിച്ചത്. പുതിയ നടപടിയോടെ ചരക്കുനീക്കം സുഗമമാകും. ഇറക്കുമതിയും കയറ്റുമതിയും ശക്തിപ്പെടുത്താനും പുതിയ നീക്കം സഹായിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Read Also: എവിടേയും കടന്നുചെന്ന് ആദ്യപ്രഹരമേല്‍പ്പിക്കുന്ന തന്ത്രം പരിശീലിച്ച് ഇന്ത്യന്‍ കരസേനയുടെ ഹെലികോപ്റ്റര്‍ വ്യൂഹങ്ങള്‍

സൗദി അതിർത്തിയിൽ നിന്ന് ഫുജൈറ തുറമുഖം വരെ നീളുന്നതാണ് ഇത്തിഹാദ് റെയിൽ. താമസ, വ്യാവസായിക, ഉൽപാദന കേന്ദ്രങ്ങളെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ചാണ് ഇത്തിഹാദ് റെയിൽ കടന്നുപോകുക. ഫ്രൈറ്റ് ടെർമിനലിന് വർഷത്തിൽ 2 കോടി ടൺ ചരക്കു കൈകാര്യം ചെയ്യാൻ കഴിയുക.

2015ലാണ് റെയിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചത്. 265 കിലോമീറ്ററായിരുന്നു ആദ്യഘട്ടം. നിലവിൽ അബുദാബി അൽ ദഫ്രയിലെ ഷാ, ഹബ്ഷൻ വാതക മേഖലയിൽ നിന്ന് റുവൈസ് തുറമുഖം വരെയുള്ള പാതയിലൂടെ പ്രതിദിനം 22,000 ടൺ സൾഫർ കൊണ്ടുപോകുന്നുണ്ട്. പദ്ധതി പൂർണമാകുന്നതോടെ ചരക്കുനീക്കം 5 കോടിയായി വർദ്ധിപ്പിക്കാനാകുമെന്നും കണക്കാക്കപ്പെടുന്നു.

Read Also: എവിടേയും കടന്നുചെന്ന് ആദ്യപ്രഹരമേല്‍പ്പിക്കുന്ന തന്ത്രം പരിശീലിച്ച് ഇന്ത്യന്‍ കരസേനയുടെ ഹെലികോപ്റ്റര്‍ വ്യൂഹങ്ങള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button