കോട്ടയം: വടവാതൂരിൽ വൻ പാൻമസാല വേട്ട. നിരോധിത പുകയില ഉല്പന്നങ്ങള് നിര്‍മിക്കുന്ന യന്ത്രവും നിരോധിത പുകയില ഉത്പന്നങ്ങളും വിദേശ മദ്യവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. വിജയപുരം തടത്തിപ്പറമ്പില്‍ സരുണി (30)നെ ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്.
നിരോധിത പുകയില ഉത്പന്നങ്ങള്‍ക്കു 20 ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. യന്ത്രത്തിനു മൂന്നു ലക്ഷം രൂപ വിലവരും. ഇവിടെ സൂക്ഷിച്ചിരുന്ന എട്ടു ലിറ്റര്‍ വിദേശ മദ്യവും പിടിച്ചെടുത്തു. ഇയാള്‍ നിരോധിത പുകയില ഉല്പന്നങ്ങള് വിതരണത്തിന് ഉപയോഗിച്ചിരുന്ന കാറും പിടിച്ചെടുത്തു.
Read Also : ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന വിഷാദ രോഗങ്ങളെ നേരത്തെ തിരിച്ചറിയാം
സരുണ്‍ രണ്ടാഴ്ചയോളമായി കോട്ടയം വടവാതൂര്‍ എംആര്‍എഫ് ഫാക്ടറി റോഡില്‍ വടവാതൂര്‍ അയ്യപ്പ ക്ഷേത്രത്തിനു സമീപം കിഴക്കേ വീട്ടില്‍ ഷീലയുടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഈ വീട്ടില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ നിര്‍മാണത്തിനായി ഉപയോഗിച്ചിരുന്ന യന്ത്രം സ്ഥാപിച്ച ശേഷം നിരോധിത പുകയില ഉല്പന്നങ്ങള് നിര്‍മിക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് എക്സൈസ് സംഘത്തിനു രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന്, ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചു വരികയായിരുന്നു. എക്സൈസ് ഇന്റലിജന്‍സും എക്സൈസ് കമ്മിഷണര്‍ സ്ക്വാഡും പാമ്പാടി എക്സൈസ് റേഞ്ച് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്.
Post Your Comments