കൊച്ചി: 51കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ 29കാരനായ ഭർത്താവിന് ജാമ്യം. വിവാഹം കഴിച്ച് രണ്ട് മാസത്തിന് ശേഷം കാരക്കോണം സ്വദേശിനിയായ ശാഖാകുമാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ്, ഭര്‍ത്താവ് അരുണിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിന്റെ വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള ആള്‍ ജാമ്യവും വ്യവസ്ഥ ചെയ്താണ് ജാമ്യം അനുവദിച്ചത്.
2020 ഒക്ടോബറിലാണ് ശാഖാകുമാരിയും അരുണും തമ്മിലുള്ള വിവാഹം നടന്നത്. 2020 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കുഞ്ഞു വേണമെന്നാവശ്യപ്പെട്ട് ഭാര്യ നിരന്തരം വഴക്കുണ്ടാക്കിയതിനെത്തുടര്‍ന്ന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് അരുണിനെതിരായ കേസ്.
തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർദ്ധിപ്പിച്ച് സിറ്റി യൂണിയൻ ബാങ്ക്
സംഭവത്തിൽ അറസ്റ്റിലായ അരുണിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, കുറ്റപത്രം നല്‍കിയത് ചൂണ്ടിക്കാണിച്ച് മജിസ്‌ട്രേട്ട് കോടതി ജാമ്യം നല്‍കുകയായിരുന്നു. ഇതിനെതിരേ പ്രോസിക്യൂഷനും ശാഖാകുമാരിയുടെ കുടുംബവും നല്‍കിയ ഹര്‍ജിയെ തുടർന്ന് സെഷന്‍സ് കോടതി അരുണിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.
സെഷന്‍സ് കോടതി ഉത്തരവിനെതിരേ അരുണ്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതും ശാഖാകുമാരിയുടെ കുടുംബത്തിന്റെ ഹര്‍ജിയും പരിഗണിച്ച സിംഗിള്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു. എന്നാൽ, അരുണിന് പത്തുദിവസത്തിനകം ജാമ്യത്തിനായി സെഷന്‍സ് കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കാമെന്നും അതുവരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അരുണ്‍ നല്‍കിയ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്.
Post Your Comments