മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയം തുടരാൻ ചെൽസി ഇന്നിറങ്ങും. രാത്രി 12.15ന് തുടങ്ങുന്ന മത്സരത്തിൽ സതാംപ്റ്റണാണ് ചെൽസിയുടെ എതിരാളികൾ. അവസാന മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച ചെൽസി നിലവിൽ ലീഗിൽ ആറാം സ്ഥാനത്താണ്. സതാംപ്റ്റൺ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റ് മത്സരങ്ങളിൽ എവർട്ടൺ, ലീഡ്സ് യുണൈറ്റഡിനെയും ക്രിസ്റ്റൽ പാലസ്, ബ്രെന്‍റ്ഫോർഡിനെയും ഫുൾഹാം ബ്രൈറ്റനെയും നേരിടും. എല്ലാ മത്സരങ്ങളും ഇന്ത്യൻ സമയം രാത്രി 12 മണിക്ക് ശേഷമാണ്. അതേസമയം, പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനാവുകയാണ് തന്‍റെ ലക്ഷ്യമെന്ന് ഹാരി കെയ്ൻ വ്യക്തമാക്കി. നിലവിൽ മൂന്നാം സ്ഥാനത്താണിപ്പോൾ ഹാരി കെയ്ൻ.
Read Also:- ഇന്ത്യക്കായി വിജയം നേടുമ്പോൾ ഞാൻ മാതൃകയാക്കിയത് ധോണിയെ: ഹര്‍ദ്ദിക് പാണ്ഡ്യ
നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരായ ഇരട്ടഗോളോടെയാണ് ഹാരി കെയ്ൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഗോൾവേട്ടക്കരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയത്. 187 ഗോളുമായി ആൻഡി കോളിനൊപ്പമാണ് കെയ്ൻ മൂന്നാം സ്ഥാനത്തുള്ളത്. വെയ്ൻ റൂണിയെ മറികടക്കലാണ് അടുത്ത ലക്ഷ്യം. 208 ഗോളുമായാണ് റൂണി രണ്ടാം സ്ഥാനത്തുള്ളത്. ഹാരി കെയ്ന്‍റെ ലക്ഷ്യം അലൻ ഷിയററുടെ ഒന്നാം സ്ഥാനമാണ്. ന്യൂകാസിൽ യുണൈറ്റഡ് ഇതിഹാസമായ ഷിയറർ 260 ഗോളുമായാണ് ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.
Post Your Comments