
കൊച്ചി: ബൈക്ക് മോഷ്ടാവും മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന സുഹൃത്തും പൊലീസ് പിടിയിൽ. നിലവിൽ വെങ്ങോല മാർബിൾ ജംഗ്ഷനിൽ താമസവും വണ്ണപ്പുറം, പഴയരിക്കണ്ടം, പുളിക്കത്തൊട്ടി തോട്ടത്തിൽ വീട്ടില്‍ അനീഷ് ഷാജി (18), ഇടുക്കി സ്വദേശി പെരിങ്ങാട്ടുമാലിൽ വീട്ടില്‍ വിശാൽ (18) എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ ഒന്നിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. പെരുമ്പാവൂർ സോഫിയ കോളേജ് ഭാഗത്തു നിന്നുമാണ് ബൈക്ക് മോഷ്ടിച്ചത്. പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അനീഷ് മോഷ്ടിച്ചെടുത്ത ബൈക്ക് വിശാലിന് ഓടിക്കാൻ നൽകുകയായിരുന്നു. പിടികൂടുമ്പോള്‍ വാഹനത്തിന്‍റെ നമ്പര്‍ പ്ലേറ്റ് തിരുത്തിയ നിലയിലായിരുന്നു.
Read Also : മാനസികപീഡനം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ
എ.എസ്.പി അനൂജ് പലവാലിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആര്‍.രഞ്ജിത്ത്, എസ്.ഐമാരായ റിൻസ് എം തോമസ്, ജോസ്സി എം ജോൺസന്‍, ബിനോയ്, എ.എസ്.ഐ ജയചന്ദ്രൻ, എസ്.സി.പി.ഒ അബ്ദുൾ മനാഫ്, സി.പി.ഒ മാരായ സുബൈർ, ജിജുമോൻ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments