MalappuramNattuvarthaLatest NewsKeralaNews

മാനസികപീഡനം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

മലപ്പുറം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കളിയൂർ സ്വദേശിനി മന്യ(22) ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിശ്രുത വരന്‍ കൈതമണ്ണിൽ അശ്വിനെ (26)യാണ് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂൺ മാസത്തിൽ തൃക്കളിയൂർ സ്വദേശിനി മന്യയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിശ്രുത വരൻ മന്യയെ മാനസിക പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തുകയായിരുന്നു.

ഭര്‍ത്താവിന്റെ ജോലിസ്ഥലത്തെത്തി ഭാര്യ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ക്രൂരത : വിവാഹമോചനമാകാമെന്ന് കോടതി

അറസ്റ്റിലായ അശ്വിനും മന്യയും തമ്മിൽ എട്ടു വർഷമായി പ്രണയത്തിലായിരുന്നു. തുടർന്ന്, 2021 സെപ്റ്റംബറിൽ വീട്ടുകാർ ഇവരുടെ വിവാഹനിശ്ചയവും നടത്തി. എന്നാൽ, ജോലിക്കായി വിദേശത്തേക്ക് പോയ അശ്വിൻ, പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ തർക്കിച്ച് തെറ്റിപ്പിരിയുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. ഇതിൽ മനംനൊന്താണ് മന്യ ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button