തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നിരവധി മോഷണക്കേസിലെ പ്രതി ചാടിപ്പോയി. പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നാണ് ചവറ സ്വദേശിയായ ബിനു എന്നയാൾ രക്ഷപ്പെട്ടത്. കുളിക്കുന്നതിനായി സെല്ലിൽ നിന്ന് പുറത്തിറക്കിയപ്പോഴാണ് ബിനു അതിവേഗത്തിൽ മതിൽ ചാടി രക്ഷപ്പെട്ടത്. രക്ഷപ്പെടുന്നതിനോടൊപ്പം സമീപത്ത് ഉണ്ടായിരുന്ന ഒരു ബൈക്കും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്. ബൈക്ക് മോഷണങ്ങളിൽ ബിനു അതിവിദഗ്ധനാണ്. വണ്ടി സ്റ്റാർട്ട് ആക്കാൻ പോലും താക്കോൽ ആവശ്യമില്ലത്രേ.
മുൻപ് വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു ബിനു. ബിനുവിന്റെ പേരിൽ
ഒട്ടനവധി ബൈക്ക് മോഷണ കേസുകളാണ് ഉള്ളത്. ഇത്തരത്തിൽ ഒരു കേസുമായി ബന്ധപ്പെട്ട് ബിനുവിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ജയിലിൽ വച്ച് മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങിയത്. തുടർന്ന് ഇയാളെ പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
Also Read: വറ്റിവരണ്ട് കേരളം! ഈ 10 പഞ്ചായത്തുകളിൽ കുടിവെള്ളം കിട്ടാക്കനിയായേക്കും, മുന്നറിയിപ്പുമായി അധികൃതർ
കുളിക്കുന്നതിനായി ബിനു ഉൾപ്പെടെയുള്ളവരെ സെല്ലിൽ നിന്നും പുറത്തിറക്കിയപ്പോഴാണ് അധികൃതരുടെ കണ്ണുവെട്ടിച്ച ശേഷം കടന്നുകളഞ്ഞത്. കുളിക്കാൻ ഉടുത്ത മേൽ മുണ്ട് മാത്രമാണ് ബിനുവിന്റെ വേഷം. മതിൽ ചാടിയ ശേഷം സമീപത്ത് പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ബിനുവിനെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Post Your Comments