ThiruvananthapuramLatest NewsKeralaNattuvarthaNews

വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നു: ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര രംഗത്ത്. ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ കയ്യടക്കിയെന്നും വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലും ഇത്തരത്തില്‍ ശ്രമം നടന്നുവെന്നും താനും ചീഫ് ജസ്റ്റിസ് യു.യു. ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചു എന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര കൂട്ടിച്ചേർത്തു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിൽ വെച്ച്, ചുറ്റുമുള്ള ആളുകളോടാണ് ഇന്ദു മൽഹോത്ര ഇക്കാര്യം പറഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button