പാങ്ങോട്: വീട്ടുവളപ്പിലെ മരം മുറിക്കുന്നതിനിടെ ശിഖിരം വന്നിടിച്ച് വയോധികനു ദാരുണാന്ത്യം. പാങ്ങോട് പഴവിള നുസൈഫ മൻസിലിൽ ഹബീബ് മുഹമ്മദ് (80)ആണ് മരിച്ചത്.
Read Also : ലൈംഗിക ബന്ധവും ഗർഭപാത്രവും ബീജവുമില്ലാതെ ഭ്രൂണം വളർത്തിയെടുത്ത് ഗവേഷകർ: ചരിത്ര നേട്ടം
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. വീട്ടുവളപ്പിലെ മരം മുറിച്ചിടുന്നതിനിടെ ഇദ്ദേഹം വീടിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങിവന്നപ്പോൾ അപ്രതീക്ഷിതമായി മരം മുറിഞ്ഞു ശിഖിരം വന്നിടിക്കുകയായിരുന്നു.
ഉടൻ തന്നെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലത്തീഫ ബീവി. മക്കൾ: നുസൈബ, ഷഹർ ബാൻ, ഷൈല, ഷാമില, ഷൈ.
Post Your Comments