ആലത്തൂർ: നെൽപാടത്ത് മരുന്ന് അടിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു. അയിലൂർ സീതാവ് വീട്ടിൽ കരീമിന്റെ മകൻ സിദ്ധിഖ്(41) ആണ് മരിച്ചത്.
കാട്ടുശേരിയിലെ സ്വകാര്യ വ്യക്തിയുടെ പാടത്ത് മരുന്ന് അടിക്കുന്നതിനിടയിൽ ഇന്നലെയാണ് സംഭവം. പുല്ലു വെട്ടാനായി മറ്റൊരു തൊഴിലാളിയും പാടശേഖരത്തിൽ ഉണ്ടായിരുന്നു. നെല്ലു വളർന്ന് നില്ക്കുന്നതിനാൽ ഇയാൾ വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ല.
Read Also : നിക്ഷേപകർക്ക് സന്തോഷവാർത്ത, സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയുമായി ഐസിഐസിഐ ബാങ്ക്
പാടത്തെ വരമ്പിൽ ഇയാളുടെ ചെരുപ്പ് കണ്ടതിനെ തുടർന്ന്, വയലിൽ ഇറങ്ങി തെരഞ്ഞപ്പോൾ നെൽച്ചെടികൾക്കിടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ കാണുകയായിരുന്നു. മരുന്ന് അടിക്കാൻ ഉപയോഗിക്കുന്ന പമ്പും ഇയാളുടെ പക്കലുണ്ടായിരുന്നു.
തുടർന്ന്, ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. മാതാവ്: പാരിജാൻ. ഭാര്യ: വഹീദ. മക്കൾ: ആസിയ, ആഷിഖ്.
Post Your Comments