തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് ഉയർത്തി പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് 26 മുതൽ പ്രാബല്യത്തിലായി.
7 ദിവസം മുതൽ 29 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 3.50 ശതമാനമാണ് പലിശ ലഭിക്കുക. 30 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 3.60 ശതമാനവും 46 ദിവസം മുതൽ 60 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 4 ശതമാനവുമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 61 ദിവസം മുതൽ 90 ദിവസം വരെയുള്ള ടേം ഡെപ്പോസിറ്റുകൾക്ക് 4.75 ശതമാനമാണ് പലിശ. 91 ദിവസം മുതൽ 184 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 5.25 ശതമാനവും 185 ദിവസം മുതൽ 270 ദിവസം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 5.40 ശതമാനവുമാണ് പലിശ ലഭിക്കുക.
Also Read: അക്ഷയയ്ക്ക് പിന്നാലെ ബിൻഷ: സ്ത്രീകളെ മറയാക്കി ലഹരി സംഘം, കെണിയിൽ പെടുന്നത് അറിഞ്ഞുകൊണ്ട് തന്നെ?
271 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ കാലാവധി അവസാനിക്കുന്ന സ്ഥിരനിക്ഷേപങ്ങൾക്ക് 5.60 ശതമാനം പലിശ നിരക്കും 1 വർഷം മുതൽ അഞ്ചു വർഷം വരെ കാലാവധി അവസാനിക്കുന്ന ടേം ഡെപ്പോസിറ്റുകൾക്ക് 6.05 ശതമാനവുമാണ് പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത്. 5.90 ശതമാനം പലിശയാണ് 5 വർഷം മുതൽ 10 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ലഭിക്കുന്നത്.
Post Your Comments