വിൻഡ് എനർജിയിൽ നിന്ന് മികച്ച ലാഭം കൊയ്യാൻ ഒരുങ്ങുകയാണ് ഹോണ്ട മോട്ടോർ ആന്റ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. കാറ്റും സൗരോർജവും ഉപയോഗിച്ചുള്ള ഹൈബ്രിഡ് എനർജി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. ഹോണ്ട ഇന്ത്യയുടെ മൂന്നാമത്തെ വിൻഡ് ടെർബൈൻ സിസ്റ്റമാണ് കർണാടകയിൽ സ്ഥാപിച്ചിട്ടുള്ളത്.
നിലവിൽ, നൻസാപൂരിൽ ഹോണ്ട ഇന്ത്യയ്ക്ക് പ്ലാന്റ് ഉണ്ട്. ഈ പ്ലാന്റിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ദേവഗരെ ജില്ലയിലെ ജഗൽപുരിലാണ് മൂന്നാമത്തെ വിൻഡ് ടെർബൈൻ സിസ്റ്റം സ്ഥിതിചെയ്യുന്നത്. 130 മീറ്ററാണ് ഉയരം. പ്രതിവർഷം 75 കിലോവാട്ട്അവർ ഊർജ്ജം ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 2.7 മെഗാവാട്ട് ശേഷിയണ് ഈ പ്ലാന്റിന് ഉള്ളത്.
Post Your Comments