Latest NewsNewsIndiaBusiness

കടലിലെ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദനം, തമിഴ്നാട് തീരത്ത് ഉടൻ കാറ്റാടിപ്പാടങ്ങൾ സ്ഥാപിക്കും

കാറ്റാടിപ്പാടവുമായി ബന്ധപ്പെട്ടുള്ള ബിഡുകൾ സെപ്തംബറിൽ സ്വീകരിച്ച് തുടങ്ങും

കരയിൽ സ്ഥാപിച്ചിട്ടുള്ള കാറ്റാടി യന്ത്രങ്ങളിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ, വേറിട്ട മാർഗ്ഗത്തിലൂടെയാണ് തമിഴ്നാട് തീരത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാനൊരുങ്ങുന്നത്. കരയിൽ കാറ്റാടി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിന് പകരം കടലിലാണ് കാറ്റാടിപ്പാടം ഒരുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കന്യാകുമാരി അടക്കം തമിഴ്നാട് തീരത്ത് എട്ടിടത്താണ് കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കാറ്റാടി യന്ത്രങ്ങൾ കടലിൽ സ്ഥാപിക്കുന്നത്.

കാറ്റാടിപ്പാടവുമായി ബന്ധപ്പെട്ടുള്ള ബിഡുകൾ സെപ്തംബറിൽ സ്വീകരിച്ച് തുടങ്ങും. കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയമാണ് നയരേഖയിൽ ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാടിന് പുറമേ, ഗുജറാത്ത് തീരത്തും കാറ്റാടിപ്പാടങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്.

Also Read: അബുദാബിയിൽ ഓഫീസ് ആരംഭിക്കാൻ റെഡ് ക്രോസ്

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിൻഡ് എനർജി നടത്തിയ പഠന റിപ്പോർട്ട് അനുസരിച്ചാണ് കാറ്റാടി യന്ത്രം സ്ഥാപിക്കാൻ ഇന്ത്യയിലെ 16 സ്ഥലങ്ങൾ തിരഞ്ഞെടുത്തിട്ടുള്ളത്. 2015 ൽ തീരത്തു നിന്നും 200 നോട്ടിക്കൽ മൈൽ വരെയുള്ള കടലിൽ കാറ്റിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള ദേശീയ നയത്തിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു. എന്നാൽ, ഈ നയവുമായി ബന്ധപ്പെട്ട് പിന്നീട് തുടർ നടപടികൾ ഉണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button