തലശ്ശേരി: നഗരമധ്യത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. എൻ.സി.സി റോഡിൽ ട്രാൻസ്ഫോർമറിന് സമീപത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
നാട്ടുകാരാണ് ആദ്യ ഇത് കണ്ടത്. തുടർന്ന്, എക്സൈസിനെ വിവരമറിയിക്കുകയായിരുന്നു. 45 സെ.മീ നീളമുള്ള ചെടിയാണിത്. എക്സൈസ് സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടി നശിപ്പിച്ചു.
Read Also : വിദേശ നിക്ഷേപത്തിൽ ഏഴാം റാങ്ക് കരസ്ഥമാക്കി ഇന്ത്യ
പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെത്തിയ സംഭവത്തെ എക്സൈസ് ഗൗരവത്തോടെയാണ് കാണുന്നത്. ചെടി വളർത്തിയതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തി വരുകയാണ്. വരും ദിവസങ്ങളിൽ ടൗണിലും റെയിൽവേ സ്റ്റേഷൻ പരിസരത്തും പരിശോധന നടത്തുമെന്ന് എക്സൈസ് സംഘം അറിയിച്ചു.
എക്സൈസ് പ്രിവൻറിവ് ഓഫീസർ വി.കെ. ഷിബു, ടി.എൻ. രാജേഷ് ശങ്കർ, ടി.പി. രതീഷ്, കെ. ബൈജേഷ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Post Your Comments