കാത്തിരിപ്പുകൾയ്ക്ക് വിരാമമിട്ട് ഹോണ്ടയുടെ തകർപ്പൻ ക്രൂയിസര്‍ ബൈക്ക് ഹൈനസ് CB 350 ഇന്ത്യൻ വിപണിയിലെത്തി. 350 സിസി വിഭാഗത്തിൽ തിളങ്ങി നിൽക്കുന്ന റോയൽ എൻഫീൽഡ്, ജാവ ബൈക്കുൾക്ക് കടുത്ത വെല്ലുവിളിയാണ് ഹൈനസ് CB 350 . ആരും സ്വന്തമാക്കാൻ കൊതിക്കുന്ന രീതിയിൽ ഒരു ക്ലാസിക് റെട്രോ രൂപകൽപ്പനയാണ് ബൈക്കിന് നൽകിയിരിക്കുന്നത്. എല്ലാ കോണുകളില്‍ നിന്നും ലളിതവും വൃത്തിയുള്ളതുമായ രൂപകല്‍പ്പനയാണ് നൽകിയിട്ടുള്ളത്.
ക്രോം ഫിനിഷ് ചെയ്ത നിരവധി ഘടകങ്ങൾ നൽകിയിട്ടുണ്ട്. ഫ്രണ്ട്, റിയര്‍ ഫെന്‍ഡറുകള്‍, എക്സ്ഹോസ്റ്റ്, എഞ്ചിന്‍ കവര്‍ എന്നിവയില്‍ ക്രോം ഫിനിഷിങ്ങ് കൂടുതൽ ലുക്ക് സമ്മാനിക്കുന്നു. 15 ലിറ്റര്‍ വലിയ ഇന്ധന ടാങ്കിന്റെ ഇരുവശത്തും ഹെറിടേജ്-ഇന്‍സ്‌പൈയര്‍ഡ് ഹോണ്ട ലോഗോയും , പിന്‍വശത്ത് വൃത്താകൃതിയിലുള്ള വിങ്കറുകളുള്ള എല്‍ഇഡി ടൈല്‍ലൈറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ചെറിയ ഡിസ്‌പ്ലേയുള്ള അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, മെസേജ്, കോള്‍ അലേര്‍ട്ടുകള്‍, വോയ്സ് കണ്‍ട്രോള്‍ ടെക് എന്നിവയാണ് മറ്റു സവിശേഷതകൾ.
348.36 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യൂൽ ഇഞ്ചക്ടഡ് എഞ്ചിൻ 20.8 bhp കരുത്തും 30 Nm torque ഉം ഉത്പാദിപ്പിച്ച് ഹൈനസിന് നിരത്തിൽ കരുത്തും, അഞ്ച് സ്പീഡ് ഗിയര്‍ബോക്സ് കുതിപ്പും നൽകുന്നു. ബ്രാന്‍ഡിന്റെ HSTC (ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍) സിസ്റ്റത്തിനൊപ്പം അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. മുന്‍വശത്ത് സ്റ്റാന്‍ഡേര്‍ഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കും, പിന്‍വശത്ത് ഹൈഡ്രോളിക്സ് ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളാണ് നൽകിയിട്ടുള്ളത്. ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്‌സോര്‍ബർ പിന്നിൽ നൽകാത്തത് ഒരു പോരായ്മയായി തോന്നുന്നു. യാത്രാസുഖം എത്രത്തോളം ലഭിക്കുമെന്ന് സംശയമുണ്ട്. നൽകിയിട്ടുള്ള . വലിയ സിംഗിള്‍ പീസ് സീറ്റ് റൈഡറിനും പില്യനും ഒരുപരിധി വരെ യാത്ര സുഖകരമാക്കുമെന്ന് കരുതാം. മുന്നില്‍ 310 mm ഡിസ്‌കും പിന്നില്‍ 240 mm ഡിസ്‌കും ബ്രേക്കിംഗ്, ഡ്യുവല്‍-ചാനല്‍ ABS സംവിധാനം ബൈകിന്റെ സുരക്ഷാ വർദ്ധിപ്പിക്കുന്നു.
Also read : സാഹിത്യ നൊബേല്‍ പുരസ്‌കാരം ലൂയിസ് ഗ്ലൂക്കിന്; പുരസ്‌കാരം നേടുന്ന 16ാമത്തെ വനിത
DLX, DLX പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാകും ഹോണ്ട ഹൈനസ് CB 350 ലഭ്യമാകും. മൂന്ന് സിംഗിള്‍-ടോണ്‍ നിറങ്ങളില്‍ അടിസ്ഥാന വേരിയന്റ് എത്തുക. പ്രെഷ്യസ് റെഡ് മെറ്റാലിക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക് എന്നിവയാണ് നിറങ്ങൾ. ടോപ്പ്-സ്‌പെക്ക് DLX പ്രോ, വെര്‍ച്വസ് വൈറ്റിനൊപ്പം അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക്കിനൊപ്പം പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസ്സിവ് ഗ്രേ മെറ്റാലിക്കിനൊപ്പം മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക് എന്നി ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌കീമുകളിലും സ്വന്തമാക്കാം. 1.85 ലക്ഷം രൂപ മുതലാണ് ഹോണ്ട ഹൈനസ് CB 350യുടെ
പ്രാരംഭ എക്‌സ്-ഷോറൂം വില.
Post Your Comments