KeralaLatest NewsNewsBusiness

ഓണത്തെ വരവേറ്റ് കൈത്തറി മേഖല, ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം

കോവിഡ് പ്രതിസന്ധികൾ വിട്ടുമാറിയതോടെ ഇത്തവണ ഓണം വിപണിയിൽ നേട്ടം കൈവരിക്കാനാണ് കൈത്തറി മേഖല ലക്ഷ്യമിടുന്നത്

ഓണത്തെ വരവേൽക്കാൻ ഒരുങ്ങി സംസ്ഥാനത്തെ കൈത്തറി മേഖല. ഓണത്തടനുബന്ധിച്ച് ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കും നബാർഡും സംയുക്തമായി നടത്തുന്ന പദ്ധതിയാണ് ‘കൈത്തറിക്ക് ഒരു കൈത്താങ്ങ്’. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഇസാഫ് ഇത്തരം പദ്ധതികൾക്ക് രൂപം നൽകിയത്.

കോവിഡ് പ്രതിസന്ധികൾ വിട്ടുമാറിയതോടെ ഇത്തവണ ഓണം വിപണിയിൽ നേട്ടം കൈവരിക്കാനാണ് കൈത്തറി മേഖല ലക്ഷ്യമിടുന്നത്. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസിന്റെ അധ്യക്ഷതയിൽ പി. ബാലചന്ദ്രൻ എംഎൽഎയാണ് ഉദ്ഘാടനം നിർവഹിച്ചത്.

Also Read: മംഗല്യ ഭാഗ്യം ലഭിക്കാൻ കന്യാകുമാരി ദേവി ക്ഷേത്രം

ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് കൂത്താമ്പള്ളി, തിരുവില്വാമല, എരവത്തൊടി തുടങ്ങിയ കൈത്തറി സൊസൈറ്റികളിലെ നെയ്ത്തുകാരെ ആദരിച്ചു. അന്യം നിന്നു പോകുന്ന പരമ്പരാഗത തൊഴിൽ മേഖലയെ നഷ്ടത്തിൽ നിന്നും പിടിച്ചുയർത്താനാണ് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്കിന്റെ ശ്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button