ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് പുതിയ മാറ്റങ്ങൾക്കൊരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. വാഹന നിർമ്മാണ രംഗത്ത് വൻ മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിൽ കോടികളുടെ നിക്ഷേപവുമായി സുസുക്കി എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ റിസർച്ച് ആന്റ് ഡെവലപ്മെന്റ് പ്ലാന്റ് തുറക്കാനാണ് സുസുക്കി മോട്ടോർ കോപ്പറേഷൻ പദ്ധതിയിടുന്നത്.
പുതിയ മുന്നേറ്റങ്ങൾ ഉണ്ടാക്കുന്നതിന്റെ ഭാഗമായി 18,000 കോടി രൂപയുടെ വമ്പൻ പദ്ധതികൾക്കാണ് സുസുക്കി രൂപം നൽകുന്നത്. ഗുജറാത്തിൽ 7,300 മുതൽമുടക്കിൽ ഇലക്ട്രിക് ബാറ്ററി നിർമ്മാണ പ്ലാന്റും ഹരിയാനയിൽ 11,000 കോടി രൂപയുടെ മുതൽമുടക്കിൽ മാനുഫാക്ചറിംഗ് പ്ലാന്റും നിർമ്മിക്കുന്നുണ്ട്. ഇവയുടെ നിർമ്മാണ പൂർത്തിയാക്കുന്നതോടെ, പ്രതിവർഷം 10 ലക്ഷം കാറുകൾ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാണ കേന്ദ്രമായി പ്ലാന്റുകളെ ഉയർത്താനാണ് സുസുക്കിയുടെ ലക്ഷ്യം.
Also Read: അഭിമാനത്തിന്റെ സീസൺ: ഓണചിത്രങ്ങളുമായി മഡോണ
Post Your Comments