NewsBusiness

ഉപഭോക്താക്കളെ ആകർഷിക്കാൻ പുത്തൻ പ്ലാനുമായി സൊമാറ്റോ

2020 ലാണ് സൊമാറ്റോ പ്രോ അവതരിപ്പിച്ചത്

ഉപഭോക്താക്കളെ ആകർഷിക്കാൻ പുത്തൻ പ്രീമിയം പ്ലാനുമായി എത്തുകയാണ് പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ. പുതിയ പ്രീമിയം പ്ലാൻ അവതരിപ്പിക്കുന്നതിന് മുന്നോടിയായി സൊമാറ്റോ പ്രോയിലേക്ക് പുതിയ ഉപയോക്താക്കളുടെ സൈനിംഗ് അപ്പ് താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. കൂടാതെ, പഴയ സബ്സ്ക്രിപ്ഷൻ പുതുക്കലും നിലവിൽ ലഭ്യമല്ല.

പ്രീമിയം പ്ലാനിലൂടെ ഡെലിവറിയിൽ മുൻഗണന നൽകുക, മണി ബാക്ക് ഗ്യാരന്റി ഉറപ്പുവരുത്തുക തുടങ്ങിയ സേവനങ്ങളാണ് ഉൾക്കൊള്ളിക്കുന്നത്. ഉപഭോക്താക്കളുടെയും റസ്റ്റോറന്റ് പങ്കാളികളുടെയും അഭിപ്രായം അനുസരിച്ചാണ് പുതിയ പ്ലാനിന് രൂപം നൽകാൻ കമ്പനി പദ്ധതിയിടുന്നത്.

Also Read: റിലയൻസ്: ആദ്യ 5ജി സ്മാർട്ട്ഫോൺ ഉടൻ വിപണിയിൽ അവതരിപ്പിക്കും, സവിശേഷതകൾ അറിയാം

കോവിഡ് പ്രതിസന്ധി അതിജീവിച്ചതോടെ കുടുംബസമേതം ഒന്നിച്ചു പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രീമിയം പ്ലാനുകൾക്ക് രൂപം നൽകുന്നത്. 2020 ലാണ് സൊമാറ്റോ പ്രോ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button