ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ് അയച്ച് അധികൃതർ. ഡെലിവറി ചാർജുമായി ബന്ധപ്പെട്ട് കോടികളുടെ നികുതി ബാധ്യത ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഏകദേശം 401.7 കോടി രൂപയുടെ നികുതി ബാധ്യതയാണ് സൊമാറ്റോയ്ക്ക് ഉള്ളത്. സർവീസ് മേഖലയിൽ ഉൾപ്പെടുന്ന കമ്പനികൾ നിർബന്ധമായും 18 ശതമാനം നികുതി അടയ്ക്കേണ്ടതുണ്ട്. എന്നാൽ, സൊമാറ്റോ ഈ നികുതി സമയബന്ധിതമായി അടയ്ക്കാത്തതോടെയാണ് അധികൃതർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ജിഎസ്ടി അടയ്ക്കേണ്ടതില്ലെന്നും, കാരണം കാണിക്കൽ നോട്ടീസിന് കമ്പനി ഉചിതമായ മറുപടി നൽകുമെന്നും സൊമാറ്റോ അറിയിച്ചു. 2019 ഒക്ടോബർ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലെ നികുതിയും, പിഴയും അടയ്ക്കണമെന്ന് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം രണ്ട് വർഷത്തോളം കാലം ടൊമാറ്റോ നികുതി അടച്ചിട്ടില്ലെന്നാണ് നോട്ടീസ് മുഖാന്തരം കമ്പനിയെ അറിയിച്ചിരിക്കുന്നത്. ഡെലിവറി ചാർജ് സർവീസ് കാറ്റഗറിയിലാണ് ഈ നികുതി ഉൾപ്പെടുക.
Also Read: കേരളത്തില്‍ കോവിഡ് കുതിച്ചുയരുന്നു, കോവിഡ് മരണനിരക്കും ഉയരുന്നു
Post Your Comments