ട്രെയിൻ യാത്രയ്ക്കിടെ ഇഷ്ടമുള്ള ഭക്ഷണങ്ങൾ വിവിധ ആപ്പുകൾ മുഖാന്തരം ഓർഡർ ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. പലപ്പോഴും ഇത്തരം ആപ്പുകളുടെ ആധികാരികത നാം ഉറപ്പുവരുത്താറില്ല. അതിനാൽ, ട്രെയിനിൽ ഭക്ഷണ വിതരണം നടത്തുന്ന അനധികൃത വെബ്സൈറ്റുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഐആർസിടിസി. യാത്രക്കാർക്ക് ആരോഗ്യവും ശുചിത്വവുമുള്ള ഭക്ഷണം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അനധികൃത ഭക്ഷണ വിതരണക്കാരെ ഒഴിവാക്കാനുള്ള നീക്കത്തിന് റെയിൽവേ തുടക്കമിട്ടിരിക്കുന്നത്. റെയിൽവേ നിരോധിച്ച അനധികൃത വെബ്സൈറ്റുകളും ആപ്പുകളും ഏതൊക്കെയെന്ന് അറിയാം.
റെയിൽറെസ്ട്രോ, റെയിൽ മിത്ര, ട്രാവൽ ഖാന, റെയിൽമീൽ, ഡിബ്റെയിൽ, ഖാന ഓൺലൈൻ, ട്രെയിൻസ് കഫെ, ട്രെയിൻ മെനു, ഫുഡ് ഓൺ ട്രാക്ക് എന്നീ ഭക്ഷണ വിതരണ വെബ്സൈറ്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യരുതെന്നാണ് ഐആർസിടിസിയുടെ അറിയിപ്പ്. യാത്രക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. രാജ്യത്തുടനീളം ഉള്ള 300-ലധികം റെയിൽവേ സ്റ്റേഷനുകളിൽ ഇ-കാറ്ററിംഗ് സേവനം ലഭ്യമാണ്. ഇഷ്ടമുള്ള റസ്റ്റോറന്റിലെ ഭക്ഷണം തിരഞ്ഞെടുത്ത്, അവ ഓർഡർ ചെയ്യാൻ കഴിയുമെന്നതാണ് ഇ-കാറ്ററിംഗ് സേവനത്തിന്റെ പ്രധാന പ്രത്യേകത.
Also Read: നെയ്യാര്‍ ഡാം ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും: ജാഗ്രതാനിര്‍ദേശങ്ങൾ പുറപ്പെടുവിച്ചു
Post Your Comments