ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സുരക്ഷാ സേന. രണ്ട് ഭീകരർ അതിർത്തി കടന്ന് എത്തുന്നതും, മൈനുകൾക്കിടയിൽപ്പെട്ട ഇവർ സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് പാകിസ്താനിൽ നിന്നുള്ള രണ്ട് ഭീകരർ അതിർത്തി വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. രജൗരിയിലെ നൗഷേര സെക്ടറിലായിരുന്നു പാക് ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം.
പുഖർണി ഗ്രാമത്തിലൂടെയായിരുന്നു ഭീകരർ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. എന്നാൽ ഇവർ അബദ്ധത്തിൽ സുരക്ഷാ സേന സ്ഥാപിച്ചിരുന്ന മൈനുകൾക്കിടയിൽ എത്തുകയായിരുന്നു. ആദ്യം കടന്ന ഭീകരന്റെ കാല് തട്ടിയാണ് മൈൻ പൊട്ടിത്തെറിച്ചത്. അകത്തേക്ക് കടന്ന് കേവലം സെക്കന്റുകൾക്കുള്ളിൽ സ്‌ഫോടനം നടക്കുന്നതായി വീഡിയോയിൽ കാണാം. സ്‌ഫോടനത്തിൽ തൽക്ഷണം ഭീകരർ കൊല്ലപ്പെടുകയും ചെയ്തു.
അതിർത്തിവഴിയുള്ള ഭീകരരുടെ സംശയാസ്പദമായ നീക്കം സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെയായിരുന്നു മൈൻ പൊട്ടിത്തെറിച്ച് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ ഇതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതാണ് സുരക്ഷാ സേന പുറത്തുവിട്ടത്.
#WATCH | On Aug 22, suspicious movement of 2 terrorists from Pakistan-based terror orgs approx 150m on Indian side of LoC was detected. Blast was thereafter observed & it was assessed that they stepped over minefield. Later, bodies were seen. Today bodies recovered: Army Sources pic.twitter.com/EP2IzVYq9L
— ANI (@ANI) August 24, 2022
Post Your Comments