Latest NewsKerala

ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ: സ്‌ഫോടനമുണ്ടായത് പന്ത്രണ്ടിലേറെ ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച്

തങ്കമണി: ഇടുക്കിയിൽ വ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. തങ്കമണി കല്ലുവിളപുത്തൻവീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. 12 ൽപരം ഗ്യാസ് സിലണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. തീപിടുത്തത്തിൽ കട പൂർണമായും കത്തിനശിച്ചു.

ഇന്നു പുലർച്ച 5.50 നോടെയാണ് അഗ്നിബാധയുണ്ടായത്. കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. സമീപസ്ഥാപനങ്ങളിലേയ്ക്കും തീ പടർന്ന് പിടിച്ചു.

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക നിഗമനം. പാചകവാതക സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്തിരുന്നതാണ് വൻ അഗ്നിബാധയ്ക്ക് കാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button