ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentKollywoodMovie Gossips

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ഒറ്റ്’: ട്രെയിലർ പുറത്ത്

കൊച്ചി: പ്രേക്ഷകരുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും, തമിഴ് നടൻ അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റിന്‍റെ ട്രെയിലർ പുറത്ത്. അധോലോക നായകനെ ഓർമിപ്പിക്കുന്ന ഗെറ്റ് അപ്പിലാണ് അരവിന്ദ് സ്വാമി ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. കഥാപാത്രത്തിന് ദാവൂദ് എന്ന പേരും ട്രെയിലറിൽ പരാമർശിക്കുന്നുണ്ട്. ഏറെ ഉദ്വേഗം ജനിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം. കൈലാസ് മേനോനാണ് ട്രെയിലറിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

സെപ്റ്റംബർ 2ന് ചിത്രം മലയാളം, തമിഴ് ഭാഷകളിലായി തീയേറ്ററുകളിൽ എത്തും. ടി.പി ഫെല്ലിനിയാണ് സിനിമയുടെ സംവിധായകന്‍. തമിഴിൽ രണ്ടകം എന്ന പേരിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുക. ദി ഷോ പീപ്പിളിന്‍റെ ബാനറിൽ സിനിമ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്‍റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്.

പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ചു : സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷ്റോഫ് മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ്. സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക.

വിനായക് ശശികുമാർ വരികൾ എഴുതിയിരിക്കുന്ന ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് അരുൾ രാജ് കെന്നഡിയാണ്. ഗൗതം ശങ്കർ ആണ് ഛായാഗ്രാഹണം. എഡിറ്റിങ്ങ് – അപ്പു എൻ ഭട്ടതിരി. സ്റ്റിൽസ് – റോഷ് കൊളത്തൂർ. വസ്ത്രാലങ്കാരം – സ്റ്റെഫി സേവ്യർ. മേക്കപ്പ് – റോണക്സ് സേവ്യർ. സൗണ്ട് ഡിസൈനർ – രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ – സുനിത് ശങ്കർ. ലൈൻ പ്രൊഡ്യൂസർ – മിഥുൻ എബ്രഹാം. സഹ നിർമ്മാണം – സിനിഹോളിക്സ്. പി.ആർ.ഒ – ആതിര ദിൽജിത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button