KannurKeralaNattuvarthaLatest NewsNews

പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ചു : സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

ത​ളി​പ്പ​റ​മ്പ് മ​യ്യി​ല്‍ പെ​രു​വ​ങ്ങൂ​ര്‍ സ്വ​ദേ​ശി വി. ​വൈ​ഷ്ണ​വ് (21) ആ​ണ് അറസ്റ്റിലായത്

ത​ളി​പ്പ​റ​മ്പ്: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നെ​ട്ടു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര​ന്‍ പൊലീസ് പിടിയിൽ. ത​ളി​പ്പ​റ​മ്പ് മ​യ്യി​ല്‍ പെ​രു​വ​ങ്ങൂ​ര്‍ സ്വ​ദേ​ശി വി. ​വൈ​ഷ്ണ​വ് (21) ആ​ണ് അറസ്റ്റിലായത്. ത​ളി​പ്പ​റ​മ്പ് പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്. ​

ഈ ​ക​ഴി​ഞ്ഞ ആ​റി​നാ​യി​രു​ന്നു കേസിനാസ്പദമായ സം​ഭ​വം. ഒ​രു​മാ​സം മു​മ്പാ​ണ് യു​വാ​വും ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​നിയായ പെ​ണ്‍​കു​ട്ടി​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന്, പ്ര​ണ​യം ന​ടി​ച്ച് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ പ​റ​ശി​നി​ക്ക​ട​വി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ എ​ത്തി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Read Also : കാമുകനൊപ്പം സൗദിക്ക് പോയ ഭാര്യ നിരന്തരം വീഡിയോ കോൾ ചെയ്ത് പരിഹാസം: കുഞ്ഞുങ്ങൾക്ക് വിഷം നൽകി യുവാവ് ആത്മഹത്യ ചെയ്തു

പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് ത​ളി​പ്പ​റ​മ്പ് പൊലീ​സ് കേ​സെ​ടു​ത്ത​ത്. അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button