ThrissurNattuvarthaLatest NewsKeralaNews

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: സി.പി.എം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയെന്ന് സന്ദീപ് വാര്യർ

തൃശൂർ: വയനാട്ടിലെ കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ, കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ.

ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യകക്ഷിയായ സി.പി.എം കേരളം ഭരിക്കുമ്പോൾ, രാഹുൽ ഗാന്ധിയുടെ പി.എ അന്യായമായി അറസ്റ്റ് ചെയ്യപ്പെടാൻ ഒരു സാധ്യതയുമില്ലെന്നും രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം ഡൽഹി കേന്ദ്രീകരിച്ച് സി.പി.എം, കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സുരേഷ് ഗോപിയും സ്‌മൃതി ഇറാനിയും വയനാട്ടിലെ എം.പിയുടെ അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കിയപ്പോൾ, രാഹുലിന് സ്വന്തം മണ്ഡലത്തിലേക്ക് മുഖം കാണിക്കാൻ ഒരു കാരണം വേണമായിരുന്നു എന്നും അതിനായി എസ്.എഫ്.ഐ നടത്തിയ ക്വട്ടേഷൻ വർക്കാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ നാടകമെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

തീക്കട്ടയിലും ഉറുമ്പരിച്ചു: പൂജപ്പുര ജയിലിലെ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു മോഷണം

കൽപ്പറ്റയിലെ രാഹുൽ ഗാന്ധി എംപിയുടെ ആപ്പീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ്സുകാർ തന്നെയാണെന്ന് വ്യക്തമായിരിക്കുന്നു . എം.പിയുടെ പി.എ. രതീഷ്, നൗഷാദ്, മുജീബ്, രാഹുൽ രവി എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ രണ്ടുപേർ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ജീവനക്കാരാണ്.

ദേശീയ തലത്തിൽ കോൺഗ്രസ്സ് സഖ്യകക്ഷിയായ സിപിഎം കേരളം ഭരിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ പിഎ അന്യായമായി അറസ്റ്റ് ചെയ്യപ്പെടാൻ ഒരു സാധ്യതയുമില്ല .
സത്യത്തിൽ സംഭവം അമിതാവേശം കൊണ്ട് സംഭവിച്ചു പോയതാണ് . അതായത് സുരേഷ് ഗോപിയും സ്‌മൃതി ഇറാനിയും വന്ന് വയനാട്ടിലെ എംപിയുടെ അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കിയപ്പോൾ രാഹുലിന് സ്വന്തം മണ്ഡലത്തിലേക്ക് മുഖം കാണിക്കാൻ ഒരു കാരണം വേണമായിരുന്നു . അതിനായി ദൽഹി കേന്ദ്രീകരിച്ച് സിപിഎം കോൺഗ്രസ് നേതൃത്വങ്ങൾ തമ്മിൽ ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി എസ്എഫ്ഐ നടത്തിയ ക്വട്ടേഷൻ വർക്കാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ നാടകം .

എന്ത് കൊണ്ട് ആ സമരം ഡിവൈഎഫ്ഐ ചെയ്തില്ല എന്ന് ആലോചിച്ചിട്ടുണ്ടോ? അല്ലെങ്കിൽ തന്നെ ബഫർ സോണും എസ്എഫ്ഐയും തമ്മിലെന്ത് ബന്ധം? എസ്എഫ്ഐ ആകുമ്പോഴേ രാഹുലിന് “കുട്ടികൾക്ക് മാപ്പ് കൊടുക്കാൻ ” പറ്റൂ . നല്ല സ്ക്രിപ്റ്റ് ആയിരുന്നു . പക്ഷേ ക്വോട്ടഷൻ പണി മതിയാക്കി എസ്എഫ്ഐ പിള്ളേർ തിരികെ പോയതിന് ശേഷം അക്രമത്തിന്റെ ദൃശ്യപരത വർധിപ്പിക്കാൻ രാഹുലിന്റെ പിഎയും കോൺഗ്രസ്സ് പ്രവർത്തകരും ചേർന്ന് ചുവരിൽ ഇരുന്ന ഗാന്ധി ചിത്രം തല്ലി പൊളിക്കുകയായിരുന്നു .

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​രി​ച്ചു

എകെജി സെന്റർ ആക്രമണം ഇതിന്റെ മറുപുറമായിരുന്നു . എന്ത് കൊണ്ടാണ് ഈ നിമിഷം വരെ എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തത് ? തിരുവന്തപുരത്തെ കെഎസ്‌യുക്കാരനെ പത്ത് ദിവസം മുമ്പ് തന്നെ ക്രൈം ബ്രാഞ്ച് തിരിച്ചറിഞ്ഞതല്ലേ ? ചോദ്യം ചെയ്തതല്ലേ ? അതോ നല്ല സമയം നോക്കി ഇരിക്കുകയാണോ ക്രൈം ബ്രാഞ്ച് എസ്പി ?

shortlink

Related Articles

Post Your Comments

Related Articles


Back to top button