PathanamthittaLatest NewsKeralaNattuvarthaNews

ബാ​ല​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​ : പ്ര​തി​ക്ക് 51 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

അ​ടൂ​ർ ഏ​നാ​ത്ത് കു​ള​ക്ക​ട വി​ല്ലേ​ജി​ൽ കു​ള​ക്ക​ട ഈ​സ്റ്റ് തു​രു​ത്തി​ൽ ദി​വ്യാ​സ​ദ​നം വീ​ട്ടി​ൽ രാ​ജു (62) വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്

പ​ത്ത​നം​തി​ട്ട:​ ബാ​ല​നെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 51 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര ല​ക്ഷം രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. അ​ടൂ​ർ ഏ​നാ​ത്ത് കു​ള​ക്ക​ട വി​ല്ലേ​ജി​ൽ കു​ള​ക്ക​ട ഈ​സ്റ്റ് തു​രു​ത്തി​ൽ ദി​വ്യാ​സ​ദ​നം വീ​ട്ടി​ൽ രാ​ജു (62) വി​നെ​യാ​ണ് കോടതി ശിക്ഷിച്ചത്. പ​ത്ത​നം​തി​ട്ട പോ​ക്സോ പ്രി​ൻ​സി​പ്പ​ൽ ജ​ഡ്ജ് ജ​യ​കു​മാ​ർ ജോ​ൺ ആണ് ശിക്ഷ വിധിച്ചത്.

Read Also : കോടതിയുടെ വിചിത്രവും സ്ത്രീവിരുദ്ധവുമായ പരാമർശത്തെ അനുകൂലിച്ച് സുന്നി നേതാവ് സത്താർ പന്തല്ലൂർ

വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 51 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ന്ന​ര​ല​ക്ഷം രൂ​പ പി​ഴ​​യും ആണ് ശി​ക്ഷ​ വി​ധി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ഏ​നാ​ത്ത് പൂ​ന്തോ​ട്ടം എ​ന്ന സ്ഥ​ല​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ര​വേ​യാ​ണ് പീ​ഡ​നം നടന്ന​ത്. പ്ര​തി​യു​ടെ ബ​ന്ധു​കൂ​ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ കു​ട്ടി.

ഏ​നാ​ത്ത് പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എ​സ്. സു​ജി​ത്താ​ണ് കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ്രി​ൻ​സി​പ്പ​ൽ പോ​ക്സോ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ ജ​യ്സ​ൺ മാ​ത്യൂ​സ് ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button