
കൊല്ലം: കൊല്ലം ചാത്തനൂരില്‍ കടയില്‍ സാധനം വാങ്ങാന്‍ വന്നയാള്‍ കടയുടമയുടെ മാലപൊട്ടിച്ച് കടന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിച്ചാണ് പ്രതികളില്‍ ഒരാള്‍ കടയില്‍ എത്തിയത്. തൈര് വേണമെന്ന് ആവശ്യപ്പെട്ട് എത്തിയ
യുവാവ് സാധനം എടുക്കാന്‍ തിരിഞ്ഞ കടയുടമയുടെ സ്വര്‍ണ മാല പൊട്ടിച്ച് ഓടുകയായിരുന്നു. പിന്നാലെ സമീപത്ത് തയ്യാറായിരുന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടു.
വീട്ടമ്മയായ സജിനിയുടെ മാല പൊട്ടിച്ചാണ് യുവാക്കള്‍ കടന്നു കളഞ്ഞത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ചാത്തന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ചവറ സ്വദേശിയായ ഇര്‍ഷാദിനെയാണ് ആദ്യം പിടികൂടിയത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ സ്വദേശികളായ അമീര്‍, രാജേഷ് എന്നിവരെ പിടികൂടുകയായിരുന്നു. മൂന്ന് പേരും ചേര്‍ന്നാണ് കവര്‍ച്ച ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
Post Your Comments