തൃശ്ശൂർ: പ്ലസ് ടു വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ മാതാപിതാക്കളെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താനുള്ള നീക്കവുമായി പോലീസ്. കുറ്റകൃത്യം അറിഞ്ഞിട്ടും ഇവർ മറച്ചു വച്ചതായി അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയത്താണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇക്കാര്യം പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. എന്നാൽ, ഇത് പോലീസിൽ അറിയിക്കാൻ മാതാപിതാക്കൾ തയാറായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു രണ്ടു പേർക്കായി അന്വേഷണം തുടരുകയാണ്.
Post Your Comments