
ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് വിജയ് ദേവരകൊണ്ട. ലൈഗർ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് വിജയ് ദേവരകൊണ്ട.
ഇപ്പോളിതാ, സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ വിജയ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. തനിക്ക് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടെന്നാണ് വിജയ് പറയുന്നത്. ലോകേഷിന്റെ കോളിനായി കാത്തിരിക്കുകയാണെന്നും നടൻ കൂട്ടിച്ചേർത്തു. ലോകേഷ് കനകരാജിന്റെയും വെട്രിമാരന്റെയും സിനിമകൾ തനിക്ക് ഏറെ ഇഷ്ടമാണെന്നും വിജയ് പറഞ്ഞു.
കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 105 കേസുകൾ
ചുരുക്കം സിനിമകൾ കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമയിൽ വ്യക്തമായ സ്ഥാനം നേടിയ സംവിധായകനാണ് ലോകേഷ് കനകരാജ്. കൈതി, വിക്രം എന്നീ സിനിമകളിലൂടെ അദ്ദേഹം നടത്തിയ ക്രോസ് ഓവറിനെ ആരാധകർ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് എന്നാണ് വിളിക്കുന്നത്.
Post Your Comments