പാലക്കാട്: മലമ്പുഴ കുന്നങ്കോട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ, സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കൊലപാതകത്തിനു പിന്നില്‍ ആർ.എസ്.എസുകാർ എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും കേസ് അന്വേഷിക്കുന്നത് സി.പി.എം സെക്രട്ടേറിയറ്റാണോ എന്നും സതീശന്‍ ചോദിച്ചു.
‘എല്ലാ അക്രമ പ്രവര്‍ത്തനങ്ങളിലും സി.പി.എമ്മിന് പങ്കുണ്ട്. പൊലീസിനെ നിര്‍വീര്യമാക്കിയത് സി.പി.എമ്മാണ്. എസ്.പി പറഞ്ഞത് കൊലപാതകത്തിൽ രാഷ്ട്രീയം ഇല്ലെന്നാണ്. എന്നാൽ, പൊലീസ് എഫ്.ഐ.ആറിൽ രാഷ്ട്രീയമായ പ്രശ്നം ഉണ്ടെന്ന് പറയുന്നു. അതിന് വിരുദ്ധമായാണ് ദൃക്സാക്ഷി പറഞ്ഞത്. പൊലീസ് അത് കൃത്യമായി അന്വേഷിച്ച് ആരാണ് കുറ്റവാളികളെന്ന് പുറത്ത് കൊണ്ടുവരണം,’ വി.ഡി. സതീശന്‍ പറഞ്ഞു.
എസ്.പി പഞ്ഞതിനോട് സാമ്യമുള്ളതും എന്നാൽ, എഫ്.ഐ.ആറിൽ പറഞ്ഞതിനു വിരുദ്ധവുമായാണ് ദൃക്സാക്ഷിയുടെ വെളിപ്പെടുത്തലെന്ന് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. സി.പി.എമ്മുകാർ തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് ദൃക്സാക്ഷി പറഞ്ഞിരിക്കുന്നതെന്നും അതിന്റെ സത്യാവസ്ഥ പുറത്തുവരട്ടെ എന്നും സതീശന്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുകാലമായി സി.പി.എം പല കാര്യത്തിലും സെൽഫ് ഗോൾ അടിക്കുകയാണെന്നും മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് സി.പി.എം സാധാരണ ശ്രമിക്കാറുള്ളതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Post Your Comments