
കല്‍പ്പറ്റ: ഭാരതം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. മുസ്ലിം ലീഗിന്‍റെ കൊടിമരത്തില്‍ പാര്‍ട്ടി ചിഹ്നത്തിന് താഴെ ദേശീയ പതാക കെട്ടിയതായി പരാതി. വയനാട് കണിയാമ്പറ്റ മില്ലുമുക്കിലാണ് ഇത്തരത്തില്‍ പതാക ഉയര്‍ത്തിയത്.
read also: യുവത്വം നിലനിർത്തണോ? ഈ പഴങ്ങൾ കഴിക്കാം
ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി സിപിഎം ബ്രാഞ്ച് കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പാലക്കാട് മുതലമടയില്‍ സിപിഎം പതാകയ്ക്ക് കീഴെ ദേശീയ പതാക കെട്ടിയതും വിവാദമായിരുന്നു.
Post Your Comments