KeralaLatest NewsNews

കെ റെയിലിന് കേന്ദ്രം അനുമതി നല്‍കിയാലും കേരളത്തില്‍ നടപ്പാക്കാൻ അനുവദിക്കില്ല: വി ഡി സതീശൻ

30 അടി ഉയരത്തില്‍ 300 കിലോമീറ്റർ ദൂരത്തിലാണ് കെ റെയില്‍ പാത പണിയുന്നത്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്നാണ് പ്രതിപക്ഷ നിലപാടെന്നും കേന്ദ്രം അനുമതി നല്‍കിയാലും നടപ്പാക്കാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

read also: രഹസ്യപരാതി അന്വേഷിച്ച്‌ മടങ്ങവെ അപകടം : ഷാനിദയുടെ വേർപാടില്‍ ഉള്ളുലഞ്ഞ് സഹപ്രവര്‍ത്തകര്‍

‘നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് സാദ്ധ്യതയുള്ള സംസ്ഥാനമാണ് കേരളം. 30 അടി ഉയരത്തില്‍ 300 കിലോമീറ്റർ ദൂരത്തിലാണ് കെ റെയില്‍ പാത പണിയുന്നത്. ഇത് കേരളത്തെ ഇല്ലായ്മ ചെയ്യുന്നതാണ്. ഖജനാവില്‍ പണമില്ലാതെ ക്ഷേമപദ്ധതികള്‍ മുടങ്ങി കിടക്കുമ്പോഴാണ് രണ്ടുലക്ഷം കോടിയുടെ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നത്’. കേരളത്തെ ശ്രീലങ്കയാക്കാനാണ് സർക്കാരിന്റെ തീരുമാനമെന്നും സതീശൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button