ഹൈദരാബാദ്: കോൺഗ്രസിന് വൻ തിരിച്ചടി നൽകി മുതിർന്ന തെലങ്കാന കോൺഗ്രസ് നേതാവും മുൻ ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എ.ഐ.സി.സി) വക്താവുമായ ദസോജു ശ്രാവൺ ഞായറാഴ്ച ബി.ജെ.പിയിൽ ചേർന്നു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ പ്രവർത്തന ശൈലിയെ കുറ്റപ്പെടുത്തി വെള്ളിയാഴ്ച കോൺഗ്രസ് വിട്ടതായി പ്രഖ്യാപിച്ച ശ്രാവൺ ഞായറാഴ്ചയാണ് ബി.ജെ.പിയിൽ ചേർന്നത്.
കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, തെലങ്കാനയുടെ ചുമതലയുള്ള ബി.ജെ.പി ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നത്. മുനുഗോഡ് എം.എൽ.എ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി പാർട്ടി വിട്ടതിന് തൊട്ടുപിന്നാലെയാണ് ശ്രാവണിന്റെ രാജി.
ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്
ശ്രാവൺ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ, കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിൽ ചേരുന്ന നേതാക്കളുടെ നീണ്ട പട്ടികയുണ്ടെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി തരുൺ ചുഗ് പറഞ്ഞു. അതേസമയം, ബി.ജെ.പി തങ്ങളുടെ നേതാക്കളെ ‘കരാറും’ പണവും നൽകി വശീകരിക്കുകയാണെന്ന് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആർ.എസ്) കോൺഗ്രസും ആരോപിച്ചു.
Post Your Comments