ഉധംപൂര്‍: ഭാവിയില്‍ സ്ഥിതി ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ പ്രതിപക്ഷ സഖ്യത്തിന് വിജയിക്കാനാകില്ലെന്ന് വ്യക്തമാക്കി കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ ബിജെപിയുടെ മുന്നേറ്റത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയെ അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ഫലങ്ങള്‍ വിലയിരുത്തുമ്പോള്‍, ഭാവിയില്‍ ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ഞങ്ങള്‍ക്ക് വിജയിക്കാനാവില്ല. തെലങ്കാനയില്‍ മാത്രമേ പാര്‍ട്ടിക്ക് വിജയിക്കാനായുള്ളൂ. ബിജെപിയെ അഭിനന്ദിക്കണം. ഫലം വന്നപ്പോള്‍ തെലങ്കാനയിലെ അവകാശവാദം മാത്രമാണ് സത്യമായത്. ഛത്തീസ്ഗഢിനെ രക്ഷിക്കാനോ മധ്യപ്രദേശ് തിരിച്ചുപിടിക്കാനോ രാജസ്ഥാനില്‍ വീണ്ടും വിജയിക്കാനോ കഴിഞ്ഞില്ല,’ ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.
തെലങ്കാനയിലെ ജനങ്ങൾക്ക് വേണ്ടി ബിജെപി തുടർന്നും പ്രവർത്തിക്കും: പ്രധാനമന്ത്രി
മധ്യപ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്ക് മത്സരിക്കാന്‍ കുറച്ച് സീറ്റുകള്‍ നല്‍കണമായിരുന്നു. അഖിലേഷ് യാദവിന് 5-7 സീറ്റുകള്‍ നല്‍കിയിരുന്നെങ്കില്‍ എന്ത് ദോഷമാണ് സംഭവിക്കുക? എന്ത് കൊടുങ്കാറ്റ് വീശിയടിക്കും? ഇപ്പോള്‍ എന്ത് വിജയമാണ് നേടിയത്? ഒമര്‍ അബ്ദുള്ള കൂട്ടിച്ചേർത്തു.
Post Your Comments