WayanadLatest NewsKerala

ചുരത്തിൽ മരം കടപുഴകി വീണു: മന്ത്രിയുടെ വാഹനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

താമരശ്ശേരി: ചുരം കയറുന്നതിനിടെ കടപുഴകി വീണ മരത്തിൽ നിന്നും മന്ത്രിയുടെ കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ആറു മണി കഴിഞ്ഞാണ് സംഭവം നടന്നത്.

മന്ത്രി എ.കെ ശശീന്ദ്രന്റെ വാഹനമാണ് അപകടത്തിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. ചുരം കയറിക്കൊണ്ടിരിക്കേ, മന്ത്രിയുടെ വാഹനം കടന്നുപോയതിനു തൊട്ടുപിന്നാലെ റോഡരികിൽ നിന്നിരുന്ന മരം കടപുഴകി വീഴുകയായിരുന്നു. മന്ത്രിയുടെ കാർ കടന്നുപോയെങ്കിലും തൊട്ടുപിറകെ വന്നിരുന്ന അകമ്പടി വാഹനത്തിന് കടന്നു പോകാൻ സാധിച്ചില്ല.

Also read: ശിവപ്രീതി വരുത്താൻ രുദ്രാഷ്ടകം

തുടർന്ന്, അഗ്നിശമനസേനാ പ്രവർത്തകരും ഹൈവേ പോലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരുമെത്തി ഏറെനേരം പരിശ്രമിച്ചതിനു ശേഷമാണ് മരം മുറിച്ച് മാറ്റിയത്. മൈസൂരു, ബംഗളുരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർ ഇടതടവില്ലാതെ സഞ്ചരിക്കുന്ന റോഡാണിത്. എന്നാൽ, അപകടസമയത്ത് മറ്റു വാഹനങ്ങൾ ഒന്നും റോഡിൽ ഇല്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button