ErnakulamLatest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

സഹനടനുമായി പ്രണയത്തിലായിരുന്നു, പക്ഷേ…: വൈറലായി കല്യാണി പ്രിയദര്‍ശന്റെ പോസ്റ്റ്

കൊച്ചി: യുവ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദര്‍ശന്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാൻ താരത്തിന് സാധിച്ചു. സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും കല്യാണി സജീവമാണ്. സമൂഹ മാദ്ധ്യമങ്ങളില്‍ താരം പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോള്‍ ഇതാ കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രവും അതിന് താഴെ നല്‍കിയിരിക്കുന്ന തലക്കെട്ടുമാണ് വൈറലാകുന്നത്. ആരാധകരുടെ ചോദ്യത്തിനുള്ള മറുപടിയെന്ന രീതിയിലാണ് താരം ക്യപ്ഷന്‍ നല്‍കിയിരിക്കുന്നത്.

പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത കൂടുതലെന്ന് പഠനം

‘അവര്‍: നിങ്ങള്‍ സഹനടന്മാരില്‍ ഒരാളുമായി എപ്പോഴെങ്കിലും പ്രണയത്തിലായിട്ടുണ്ടോ?
ഞാന്‍: ഉണ്ട്, പക്ഷേ ആ സ്‌നേഹം തിരികെ ലഭിച്ചെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല’ കല്യാണി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹൃദയം, ബ്രോ ഡാഡി, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളില്‍ കല്യാണി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാലയാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം. ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button