ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗമായ ചാള്‍സ് രാജകുമാരന്‍ അല്‍ ഖ്വയിദ നേതാവായിരുന്ന ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്നും പണം സ്വീകരിച്ചിരുന്നതായി റിപ്പോര്‍ട്ട്. ‘ദി സൺഡേ ടൈംസ്’ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചാൾസ് രാജകുമാരൻ അൽ ഖ്വയ്ദയുടെ സ്ഥാപകന്റെ അർദ്ധസഹോദരൻ ബക്കറുമായി ലണ്ടനിൽ കൂടിക്കാഴ്ച നടത്തി പതിനാറ് ലക്ഷം ഡോളര്‍ വാങ്ങി.
ബ്രിട്ടനിലെ വെയിൽസ് രാജകുമാരൻ ചാൾസ് രാജകുമാരൻ സ്ഥാപിച്ച ചാരിറ്റബിൾ ഫണ്ട് ഈ സംഭാവന സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത ഉപദേശകരിൽ പലരും ബ്രിട്ടന്റെ സിംഹാസനത്തിന്റെ അവകാശിയായ ചാൾസിനോട് പണം തിരികെ നൽകാൻ പ്രേരിപ്പിച്ചതായി റിപ്പോർട്ട് അവകാശപ്പെടുന്നു.
‘സംഭാവന സ്വീകരിക്കാനുള്ള തീരുമാനം ചാരിറ്റിയുടെ ട്രസ്റ്റികൾ മാത്രമാണ് എടുത്തത്, അതിൽ കൂടുതൽ അതിനെ ചിത്രീകരിക്കുന്നത് തെറ്റാണ്’, ക്ലാരൻസ് ഹൗസ് വക്താവ് ‘സ്കൈ ന്യൂസി’നോട് പറഞ്ഞു. ഈ വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിച്ചാല്‍ അത് ദേശീയ തലത്തില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ചാള്‍സ് രാജകുമാരന്റെ വീട്ടുജോലിക്കാരിലൊരാള്‍ പറഞ്ഞിരുന്നുവെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു.
അന്നത്തെ വിനിമയ നിരക്കനുസരിച്ച് ഒസാമ ബിന്‍ ലാദന്റെ കുടുംബാംഗങ്ങളില്‍ നിന്നും ചാള്‍സ് രാജകുമാരന്‍ 10 ലക്ഷം പൗണ്ട് (16 ലക്ഷം ഡോളര്‍/ 1.6 മില്യണ്‍ ഡോളര്‍) സ്വീകരിച്ചതായാണ് ബ്രിട്ടീഷ് ദിനപത്രമായ ദ സണ്‍ഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ഒസാമ ബിന്‍ ലാദന്റെ അര്‍ധ സഹോദരങ്ങളായ ബക്ര് ബിന്‍ ലാദന്‍ (Bakr bin Laden), അദ്ദേഹത്തിന്റെ സഹോദരന്‍ ഷഫിഖ് (Shafiq) എന്നിവരുടെ പക്കല്‍ നിന്നും ചാള്‍സ് രാജകുമാരന്‍ ചാരിറ്റിക്ക് വേണ്ടി പണം വാങ്ങിയതായാണ് റിപ്പോര്‍ട്ട്.
Post Your Comments